08/09/2022
#ഉണരുംമുൻപേ...
ഇന്ന് സെപ്റ്റംബർ 8, എന്റെയും ചങ്കുനസ്രായന്റേയും അമ്മയുടെ ജന്മദിനം.
😘
പരിശുദ്ധ അമ്മ, ഞാൻ ഇന്നോളം കണ്ടതിൽ വച്ച് ഏറ്റവും സുന്ദരിയായ സ്ത്രീ, എന്റെയും ചങ്കുനസ്രായന്റേയും അമ്മ...
ഇന്നെന്റെ അമ്മയുടെ #ജന്മദിനം 🎉... എന്റെയീ അമ്മയ്ക്ക് തരാനൊന്നുമില്ല.... നിറഞ്ഞ സ്നേഹമല്ലാതെ...
പ്രിയ മകനെ മറ്റാരെക്കാളും സ്നേഹിക്കാനും, ആ നസ്രായൻ കാണിച്ചു തന്ന വഴിയേ നടക്കാനും എന്നെ പഠിപ്പിച്ചവൾ...
എന്റെ തമ്പുരാനോട് എനിക്കായി നിത്യം മാധ്യസ്ഥം വഹിക്കുന്നവൾ...
പരിശുദ്ധ അമ്മേ, നിന്നോളം എന്നെ അറിയുന്ന മറ്റാരുമില്ല... അമ്മയ്ക്കറിയാലോ ഇന്നത്തെ തലമുറ എത്രത്തോളം ദൈവത്തിൽ നിന്നകന്നാണ് ജീവിക്കുന്നതെന്ന്....
ഈ ലോകത്തിന്റേതായ തിന്മകൾക്കു പിന്നാലെ പോയി നസ്രായനിൽ നിന്നൊരുപാട് അകന്നു. അമ്മേ, പല തരത്തിലുള്ള ന്യായങ്ങൾ പറഞ്ഞ് എന്റെ ചങ്ക് നസ്രായനെ വേദനിപ്പിച്ചു മാറി നടക്കുന്ന മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണമേ...
ഞങ്ങളെല്ലാവരും അമ്മയുടെ കുഞ്ഞുങ്ങളല്ലേ? 😊 അതുപോലെ, ഞങ്ങളുടെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന വിഷമഘട്ടങ്ങളെ, അമ്മയേറെ സ്നേഹത്തോടെ തന്ന പരിശുദ്ധ ജപമാല പ്രാർത്ഥന കൊണ്ട് നേരിടാനും , അതിലെ ഓരോ രഹസ്യവും ഏറെ വിശ്വാസത്തോടെ ധ്യാനിക്കാനും അങ്ങനെ എന്റെയീ അമ്മയോട് അനുദിനം അടുക്കാനുമുള്ള അനുഗ്രഹം എനിക്കു വേണം...
അമ്മയുടെ ജന്മദിനത്തിൽ ഞാൻ ഏറെ ആഗ്രഹത്തോടെ ചോദിക്കുന്ന ഈ കാര്യങ്ങളിൽ അമ്മ എന്നെ സഹായിച്ചേക്കണേ .....
ഏല്ലാവർക്കും പരിശുദ്ധ അമ്മയുടെ ജനനത്തിരുനാൾ ആശംസകൾ ❤️
ഇന്നത്തെ നൊവേന കൂടുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുമല്ലോ!
https://youtu.be/C0UwMurXGBs
#നമുക്ക്പ്രാർത്ഥിക്കാം...
നന്മനിറഞ്ഞ മറിയമേ സ്വസ്തി, കർത്താവു അങ്ങയോടു കൂടെ സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപെട്ടവളാകുന്നു.അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപെട്ടവനാകുന്നു.
പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങൾക്കു വേണ്ടി എപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ.. .ആമ്മേൻ!
https://www.facebook.com/Nasraayantekoode/
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ!
കര്‍ത്താവായ യേശു ക്രിസ്‌തുവിന്റെ കൃപയും പിതാവായ ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും പരിശുദ്ധ അമ്മയുടെയും, വിശുദ്ധ യൗസേപ്പിതാവിന്റേയും, സകല വിശുദ്ധരുടെയും മാധ്യസ്ഥവും, വിശുദ്ധ കുരിശിന്റെ സംരക്ഷണവും നിന്നോട് കൂടെ ഉണ്ടായിരിക്കട്ട, ഇപ്പോഴും എപ്പോഴും എന്നേയ്ക്കും...ആമ്മേൻ.
സ്നേഹത്തോടെ ഈശോയിൽ അനീഷച്ചൻ!
1 സ്വർഗ. 1 നന്മ. 1 എത്രയും ദയയുള്ള മാതാവേ. 1 ത്രിത്വ.
+കര്‍ത്താവായ യേശു ക്രിസ്‌തുവിന്റെ കൃപയും
പിതാവായ ദൈവത്തിന്റെ സ്‌നേഹവും
പരിശുദ്ധാത്മാവിന്റെ സഹവാസവും
പരിശുദ്ധ അമ്മയുടെയും,
വിശുദ്ധ യൗസേപ്പിതാവിന്റേയും,
സകല വിശുദ്ധരുടെയും മാധ്യസ്ഥവും,
വിശുദ്ധ കുരിശിന്റെ സംരക്ഷണവും
നിന്നോട് കൂടെ ഉണ്ടായിരിക്കട്ട,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
Keep praying, your moment awaits!
ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ...
Status videos അനുദിനം നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ,
നസ്രായന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം!
| https://chat.whatsapp.com/JjuTbHkKFuXHmNgCJVKwIM
| https://t.me/nasraayantekoodeOfficial
| http://youtube.com/nasraayantekoode
| https://nasraayan.com/