05/08/2026
#ഇത് കൂൺ പൊരിച്ചതാണ്. വൃത്തിയായി കഴുകിയെടുത്ത കൂൺ ഇത്തിരി ഉപ്പ്, മുളക്, മഞ്ഞൾ, വെളുത്തുള്ളി ചതച്ചത്, കുരുമുളക് പൊടി, വെളിച്ചെണ്ണ ചേർത്ത് മിക്സ് ചെയ്ത് വയ്ക്കുക. ചൂടായ പാനിൽ അല്പം വെളിച്ചെണ്ണയൊഴിച്ച് നിരത്തി തിരിച്ചും മറിച്ചുമിട്ട് ചെറിയ തീയിൽ വേവിച്ചെടുക്കുക .... അസാധ്യ രുചിയാണ്. ഗരം മസാല ചേർക്കേണ്ടവർക്ക് ചേർക്കാം ട്ടോ....
NB . അടുപ്പിൽ തീ കത്തിയ്ക്കാൻ മറക്കരുത്.
മിനിയെഴുത്ത്