16/04/2025
പ്രിയമുള്ളവരെ...
സ്വന്തം നാട്ടിൽ, പ്രിയപ്പെട്ടവരുടെയെല്ലാം മുന്നിൽ പാടണമെന്ന ഏറെ നാളായുള്ള ആഗ്രഹം...ഉമ്മയെപ്പോഴും സാന്ത്വനമായി പറയും, നീ വിഷമിക്കാതെ പരിശ്രമിച്ച് കൊണ്ടേയിരിക്കുക, നിനക്കുള്ളത് അതിന്റെ ഏറ്റവും നല്ല സമയത്ത് തീർച്ചയായും നിന്റെ മുന്നിലെത്തുമെന്ന്....അൽഹംദുലില്ലാഹ്... അങ്ങനെയൊരു വേദി... അതും ഭാഷാ പിതാവായ തുഞ്ചന്റെ മണ്ണിൽ... ഏറെ പ്രിയപ്പെട്ട തുഞ്ചൻ പറമ്പിൽ... ഈ മാസം 27 ന് ഞായറാഴ്ച വൈകുന്നേരം...
എന്റെ സംഗീത യാത്രയിൽ ഏറെ പ്രോത്സാഹനങ്ങളും പിന്തുണയുമായി എന്നും കൂടെയുള്ള ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇൻഡ്യ, മലപ്പുറം ജില്ലാ കമ്മിറ്റിയാണ് വേദിയൊരുക്കുന്നത്. ഹൃദയം നിറഞ്ഞ നന്ദി...
എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുകയാണ്. നിങ്ങളുടെ സാന്നിധ്യവും പ്രാർഥനകളും കൂടെയുണ്ടാകണം.
AMAI അവരുടെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് 26,27 തിയതികളിൽ തുഞ്ചൻ പറമ്പിൽ പൊതുജനങ്ങൾക്കായി എക്സ്പോയും സംഘടിപ്പിക്കുന്നുണ്ട്. നല്ലൊരു അനുഭവമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, എല്ലാവരും വരണം... കാണണം...