22/11/2024
വട്ടകുണ്ട് മഹല്ല് തണൽ പ്രവാസി കൂട്ടായ്മ അതിന്റെ ആറാം വാർഷികത്തിന്റെ ഭാഗമായി ഇറക്കിയ ' മരു പച്ച ' മാഗസിനിൽ 24 വർഷത്തെ പ്രവാസ ജീവിതത്തിൽ നിന്നും അനുഭവ പാഠങ്ങൾ ഉൾക്കൊണ്ട് തയ്യാറാക്കിയ ലേഖനം അപി പ്രായങ്ങൾ രേഖപ്പെടുത്തുക മാഗസിന്റെ ഫുൾ PDF കോപ്പി കമന്റ് ബോക്സിൽ കാണാം
മുൻ പ്രവാസിയുടെ നൊമ്പരങ്ങൾ
1980 കാലഘട്ടത്തിൽ ജോലി തേടി മലയാളികൾ ഗൾഫ് നാടുകളിലേക്ക് പോയികൊണ്ടിരുന്ന സമയ ങ്ങളിൽ തന്നെ നമ്മുടെ നാടുകളിൽ നിന്നും ഒരാഴ്ചയിൽ അധികം കപ്പലിൽ യാത്ര ചെയ്ത് കൊണ്ട് ഹജ് ജിനു മറ്റും പോയി രുന്നവർ അവിടെ നിൽക്കുകയായിരുന്നു ചെയ്തി രുന്നത്.
ഇന്ന് ഗൾഫിലേക്ക് ജോലി തേടി പോവുന്ന വർ അനുഭവിക്കുന്ന സൗകര്യങ്ങൾ ഒന്നും ആ കാലഘട്ടത്തിൽ ഇല്ലായിയുന്നു . വീട്ടിൽ നിന്നും പുറപെട്ടവരുടെ വിവരങ്ങൾ അറിയാൻ ദിവസ്സങ്ങൾ തന്നെ വേണ്ടി വന്നു
തു ച്ഛമായ ശമ്പളം ആയിരുന്നു വെങ്കിലും ഒരു രേഖയും ഇല്ലാതെ കഠിനമായ ചൂടുള്ള AC പോലും
ഇല്ലാത്ത റൂമുകളിൽ ഡബിൾ കട്ടിലുകളിൽ എട്ടും പത്തും പേര് താമസിക്കുകയും ജോലി കഴിഞ്ഞു നേരത്തെ എത്തുന്നവർ ഉണ്ടാക്കുന്ന പരിപ്പും ചോറും കുബൂസും കഴിച്ചു നാടിനെയും കുടുംബത്തിന്റെയും സ്വപ്നം കണ്ടു കിടന്നു ഉറങ്ങിയ കാലം.
കലണ്ട ടർ താളുകൾ മാറിമറിഞ്ഞു വർഷങ്ങൾ ഒരു പാട് കഴിഞ്ഞു .
തൊണ്ണൂറുകളിൽൽ വിദേശ രാജ്യത്തേക്ക് ഒഴുക്ക് കൂടി വന്നു. പതിനെട്ടു പൂർത്തി ആകാൻ കാത്തിരുന്ന പലരും പാസ്പോർട്ട് എടുത്തു ഗൾഫ് നാടുകളിലേക്ക് വിമാനം കയറി. ഉംറ വിസയിൽ പോയി പലരും രണ്ടും മൂന്നും അടുക്കളകളിൽ ഭക്ഷണം ഉണ്ടാക്കി പണം മുഴുവനും നാടുകളിലേക്ക് അയച്ചു കുടുംബത്തിന്റെ പട്ടിണി മാറ്റി.
മുഴുവൻ വിസ ചിലവും കമ്പനികൾ കൊടുത്തിട്ടും ചതിയിൽ പെട്ട് ഇക്രിമെൻറ് വിസയിൽ ഗൾഫിൽ എത്തി കഷ്ടപ്പെടുകയും പറഞ്ഞ ശമ്പളം കിട്ടാതെ ജോലി ചെയ്ത് ഒരു പരിചയവും ഇല്ലാത്തവരുടെയും അന്യ രാജ്യ ക്കാരും വിത്യസ്ത ഭാഷകൾ സംസാരിക്കുന്ന വരുടെയും കൂടെ ഭക്ഷണവും താമസവും.
എന്ത് ജോലിയും എടുക്കാം എന്ന് പറഞ്ഞു ലക്ഷവും അതിൽ അധികവും കൊടുത്തു ഫ്രീ വിസയിൽ പോയവർ മാസ്സങ്ങളോളം ജോലി അന്വേഷിച്ചു ഒന്നും ശരി ആവാതെ താമസിക്കുന്ന റൂ കാ ർക്കും കൊണ്ട് പോയ കൊണ്ടുപോയ ബന്ധുക്കൾക്കും ബാധ്യത ആയപ്പോൾ തിരിച്ചു പോന്നവർ. വിസ പുതുക്കാൻ ലക്ഷങ്ങൾ ചിലവാക്കിയവർ ഇവർ കഷ്ട പെട്ട് അയക്കുന്ന പണം ധൂർത്തടിക്കുന്ന നാട്ടിലുള്ള ഭാര്യമാരും മക്കളും കുടുംബക്കാരും.
മലബാറുകാർ ജോലി തേടി വിദേശത്ത് പോയി സമ്പാദിച്ച പണം ആരെല്ലാമോ പറഞ്ഞ വാക്കുകൾ കേട്ട് കൊക്കിനൊതുങ്ങാത്ത മണി മാളികകൾ പണിതപ്പോൾ
തിരുവിതാം കൂർ ഭാഗത്തു നിന്നും ഒരു കൂട്ടർ കൈക്കോട്ടും മൺവെട്ടി യും പി ക്കാ സും മായി മലബാറിന്റെ കുന്നിൻ ചെരുവിൽ വന്നു ഓല കൊണ്ട് കുടിൽ പണിതു. അത് കണ്ടു നമ്മളിൽ പലരും അവരെ കളിയാക്കി കൊണ്ട് പറഞ്ഞു . മണ്ടൻ മാർ അവർ മല മുകളിൽ ഇഞ്ചിയും, റബ്ബറും , കുരുമുളകും ,നട്ടപ്പോൾ നമ്മൾ പരിഹാസത്തോടെ മാറി നിന്നു . കാരണം നമുക്ക് ഗൾഫിൽ നിന്നും ഡ്രാഫ്റ്റും ചെക്കും വരാൻ ഉണ്ടായിരുന്നു . ആവിശ്യ മില്ലാഞ്ഞിട്ടും നമ്മൾ രണ്ടു നില മാളികകൾ പണിതു ചോദിച്ചവർക്കെല്ലാം നമ്മൾ വാരി കോരി കൊടുത്തു ഓരോ ആഘോഷത്തിനും, കല്യാണത്തിനും, ഡ്രസ്സുകൾ ധാരാളം മാറി മാറി എടുത്തു
നമ്മൾ ആഡംബര മായി ജീവിച്ചു.
സമ്പാദ്യത്തിന്റെ ഒരു ഭാഗം കേരളത്തിലെ എത്രയോ മതസ്ഥാപനങ്ങളുടെയും മറ്റും നിർമ്മിതിക്കും ചിലവഴിച്ചു.
കാലങ്ങൾ പിന്നെയും മാറി മറിഞ്ഞു പണ്ടത്തതിൽ നിന്നും വ്യത്യസ്തമായി ഗൾഫിലേക്ക് ഉള്ള പോക്കുകൾ വർദ്ധിച്ചു. കമ്മ്യുണിക്കേഷൻ കൂടി വന്നു. മൊബൈൽ ഉപയോഗം വർദ്ധിച്ചു. വീട്ടിൽ നിന്നും ഇറങ്ങിയത് മുതൽ ഗൾഫിൽ എത്തും വരെ യാത്രയിൽ യിൽ മൊത്തം വീടുമായി ബന്ധപ്പെടാൻ അവസരങ്ങൾ ലഭിച്ചു.
D
ഈ സമയത്ത് ഗൾഫുകാർക്കു സർക്കാർ പേരിട്ടു ' പ്രവാസി' ആയി മാറി സർക്കാരുകൾ അന്നും ഇന്നും ഒന്നും തന്നില്ല. നല്ല ജോലി ലഭിച്ചവർ കുടുംബങ്ങളെയും അങ്ങോട്ട് കൂട്ടി അത് പല കുടുംബങ്ങളിലും ഒരു പാട് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചു. പല കുട്ടികളും വഴി തെറ്റി പോയി മൊബൈലും ഇന്റർ നെറ്റും കാരണം പലർക്കും ഭാര്യമാരെയും പെൺകുട്ടികളെയും നഷ്ട്ടപെട്ടു. പ്രവാസിയുടെ വിയർപ്പിന്റെ മണമുള്ള കാശിനെ പൊങ്ങച്ചത്തിനു പയോഗിച്ചു മക്കളുടെ കയ്യിൽ ആൻഡ്രോയ്ഡ് ഫോണും വിലകൂടിയ റോയൽ ബൈക്കുകൾ വിലപിടിപ്പുള്ള ഡ്രസ്സുകളും
ഉപയോഗിച്ച് ധൂർത്തടിച്ചപ്പോൾ പ്രവാസി കുടുംബം ഓർത്തില്ല എന്റെ ഭർത്താവ് , പിതാവ്, എന്റെ മക്കൾ അവിടെ എങ്ങനെ ജീവിക്കുന്നു.അവർ ഭക്ഷണം കഴിച്ചോ അവർ റംസാനും പെരുന്നാളും സുഖമായി ആഘോഷിച്ചോ നാട്ടിലെ പോലെ പൊരിച്ചതും കരിച്ചതും പൊള്ളിച്ചതും ഒന്നും ഇല്ലങ്കിലും കുബൂസും പരിപ്പും കറിയും അല്ലാത്ത വല്ലതും കിട്ടിയോ നാട്ടിൽ വിളിച്ചപ്പോൾ മാതാപിതാക്കൾ അല്ലാത്ത ഒരാളും തിരക്കിയില്ല അവർ ഉണ്ടാക്കിയ വിഭഗങ്ങളു ടെ എണ്ണവും വാങ്ങിയ ഡ്രസ്സുകളുടെ മഹിമയും അല്ലാതെ നിങ്ങളുടെ സുഖവിവരങ്ങൾ വല്ലതും ചോദിച്ചുവോ ഉറ്റവരുടെ അന്നം തേടിയ പ്രവാസി എന്നും മലയാളിയുടെ കറുവ പശു ആയിരുന്നു റോയൽ മിറാജിന്റെ മണം ആസ്വദിച്ച കുടുംബക്കാരും നാട്ടുകാരും ദൂര മരുഭൂമിയിൽ പ്രവാസിയുടെ വിയർപ്പിന്റെ ദുർഗന്ധം കണ്ടില്ല അറബ് നാടിന്റെ ഏതോ തെരുവിലെ നാലു ചുമർ കുടുസ്സു റൂമിലെ നൊമ്പരങ്ങൾ അവ നാരോടും പറഞ്ഞില്ല.
ആ നൊമ്പരങ്ങൾ അല്ല എന്റെ മനസ്സിൽ ഗൾഫു മേഖലയിൽ എണ്ണയുൽപ്പാദനവുമായി ബന്ധപ്പെട്ട സാമ്പത്തിക വളർച്ച പിന്നോട്ടടിക്കുകയാണ്. കടുത്ത സാമ്പത്തിക നിയന്ത്രത്തിലേക്കു ഗൾഫു സെക്ടർ നിര്ബന്ധമായി കൊണ്ടിരിക്കുന്നു തന്നിമിത്തം സ്വദേശി വൽക്കരണത്തിലേക്കും വിവിധ നികുതി വര്ധനവിലേക്കും അറബ് ഭരണാധികറികൾ തയ്യാറടുപ്പുകൾ തുടങ്ങി കഴിഞ്ഞു.സാമ്പത്തിക പരിഷ്കരണത്തിന്റെയും മുന്നേറ്റത്തിന്റെയും ഭാഗമായി വിവിധ മേഖലകളിൽ കടുത്ത നിയമങ്ങൾ വന്നു കഴിഞ്ഞു. അറബി യുവതി യുവാക്കൾ വിദേശത്ത് അടക്കം പോയി വി ദ്യ നേടിയതും ജോലി ചെയ്യാൻ തുടങ്ങിയതും .
കാരണം ഗൾഫിൽ നിന്നും തിരിച്ചുള്ള കാറ്റുകൾ വീശി തുടങ്ങി. ഞാൻ മുമ്പിൽ ഉണർത്തിയ പ്രതി സന്ധി ഒരു പുനർ വിചിന്തനത്തിന് കരണമാകണം ഗൾഫിൽ നിന്നും വരുന്ന പണം ചിലവാക്കുന്ന കാര്യത്തിൽ മിതത്വം പാലിക്കുക മക്കളുടെ എല്ലാ വാശികൾക്കും ചെവി കൊടുക്കാതിരിക്കുക ഉപ്പയുടെ വേദനകൾ മക്കളെ വിളിച്ചിരുത്തി പറഞ്ഞു കൊടുക്കുക അനാവശ്യമായി, വന്നുകയറിയ എല്ലാ മാമൂലുകൾക്കും പണം ചിലവാക്കുന്നത് ഇല്ലാ താക്കുക. പുറത്തു നിന്നും പാർസൽ വരുത്തി കഴിക്കുന്ന ശീലം ഒഴിവാക്കുക. ഇത് ഇന്ന് കാണുന്ന ഒരു പാട് അസുഖങ്ങൾ ഇല്ലാതാക്കും. ഗൾഫ് രാജ്യങ്ങളിൽ നിയമങ്ങൾ കർശന മാക്കിയത് കാരണം 25 ഉം 30 തും വര്ഷം നിന്നവർ വരെ ഒന്നും ഇല്ലാതെ ആർക്കോ വേണ്ടി ജീവിച്ച ഒരു മെഴുകു തിരി പോലെ കത്തി തീർന്ന പ്രവാസികൾ ഒരു വാണിജ്യ രംഗത്തും ഉത്പ്പാദന മേഖയിലും കാർഷിക രംഗത്തും മുതൽ മുടക്കില്ലാതെ വെറും
കയ്യോടെ തിരിച്ചു വന്ന പ്രവാസി കാണുന്നത് പണ്ട് കൈക്കോട്ടും കൊണ്ട് വന്നവർ കാടായ കാടും മലകളും ഒക്കെ വെട്ടി നിരത്തി ത രിസ്സു നിലങ്ങളിൽ ഇന്ന് വിളവ് എടുക്കുന്നതാണ് . കിഴക്കൻ മലയോര മേഖലയിൽ ഒരു വൻ കുടിയേറ്റശക്തി ആ യി അവർ വളർന്നു. പ്രാവാ സി ഉണ്ടാക്കിയ മണിമാളികളിൽ നിന്നും മ ണൽ കൊഴിഞ്ഞു വീഴുന്നതും പെയിന്റടിക്കാൻ കാശില്ലാതെ -- - - - അവർ അങ്ങാടിയിലേക്കു ഇറങ്ങിയ പ്പോൾ താൻ ഗൾഫിൽ കണ്ട അതെ കാഴ്ച ഒരു
പ്ലാസ്റ്റിക് സഞ്ചിയും തന്റെ പണി ആയുധവു മായി കൂട്ടം കൂടി നിൽക്കുന്ന അഥിതി തൊഴിലാളികളെയും സ്ഥാപന ങ്ങളിൽ ഒക്കെയും പണി എടുക്കുന്ന അവരുടെ കുടുംബക്കാരെയും ആണ് കാണുന്നത് എല്ലാ മേഖലയും അഥിതി തൊഴിലാളികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു നമ്മൾ മലയാളികൾ ന്യൂ ജനറേഷൻ ഞങ്ങൾക്ക് ഇതൊന്നും ബാധകം അല്ല എന്ന രൂപത്തിൽ വില കൂടിയ സിഗററ്റുകൾക്കു തീ കൊടുത്ത് ആഞ്ഞു പുകച്ചു കൊണ്ടിരിക്കുന്നു.
എല്ലാ തൊഴിലിനും അതിന്റേതായ മഹത്വം ഉണ്ട് നമ്മുടെ നാട് അധിഭ ങ്കരമായ സാമ്പത്തിക പ്രതിസന്ധ്യയിലേക്കാണ് പോവുന്നത്.
ഗൾഫ് നിർത്തി പോയി കുടുംബവുമായി സന്തോഷകരമായി ജീവിക്കുക എന്നത് എല്ലാ പ്രവാസികളുടേയും സ്വപ്നമാണ്.
അലാറം വെക്കാതെ ഉറങ്ങാൻ കിടക്കാം , കോഴി കൂവുന്നതും കേട്ടു ഉണർന്നു എണീക്കാം ,മഴ ആസ്വദിച്ചു ,മൽസ്യം ,ഇറച്ചി മറ്റു വീട്ടു സാധനങ്ങൾ വാങ്ങാൻ കൈലി മുണ്ടും ഉടുത്തു അങ്ങാടിയിലേക്ക് ഇറങ്ങാം ,ഒരൽപ്പം സൊറ പറഞ്ഞു രാഷ്ട്രീയം പറഞ്ഞു മക്കാനിയിൽ നിന്നും ചായയും പുട്ടും പപ്പടവും കഴിക്കാം ,അടിച്ചു പൊളിച്ചു ജീവിക്കാം എന്നൊക്കെ സ്വപ്നം കാണാത്ത ഒരു പ്രവാസിയും ഉണ്ടാവില്ല.
പക്ഷേ , എല്ലാ വിശ്രമത്തിനും ഗൃഹാതുരത്വ ത്തിനും ചില പരിധിയുണ്ട് . അത് കഴിഞ്ഞാൽ ഗൃഹാതുരത്വ ത്തിലെ ഗൃഹം പോയി വെറും ആതുരത്വം മാത്രമായി മാറും .അത് കൊണ്ട് പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകാനൊരുങ്ങുന്ന ഓരോ വ്യക്തിയും തിരിച്ചറിയേണ്ട കുറച്ച് കാര്യങ്ങളുണ്ട്
സ്വന്തം നാട്ടില്‍ നിന്ന് പറിച്ചു നടപ്പെട്ട ഒരാൾക്ക് മറ്റൊരു രാജ്യത്തു വേര് പിടിക്കാനുള്ള സാധ്യത ഏറെയാണ്‌പ്രത്യേകിച്ചു മലയാളികൾക്ക് . പ്രവാസ ലോകത്ത് കഴിയുന്ന ഭൂരിഭാഗം പേരും അങ്ങനെ വേര് പിടിച്ചവരാണ്. എന്നാൽ ദീര്‍ഘ കാലം മറ്റൊരു രാജ്യത്ത് കഴിഞ്ഞ ഒരാളെ സംബന്ധിച്ചിടത്തോളം നാട്ടിലേക്കു തിരിച്ചു പോയി അവിടെ വേര് പിടിക്കാൻ ഇത്തിരി പ്രയാസം ആണ് . മാത്രമല്ല നാടിന്റെ സ്പന്ദനങ്ങളോ ചലനങ്ങളോ വെട്ടിപ്പോ തട്ടിപ്പോ ഒന്നും പെട്ടെന്ന് മനസ്സിലാക്കാൻ ‘ഒരു സാധാരണ പ്രവാസിക്ക് ‘പൊതുവേ സാധിക്കുകയും ഇല്ല.അതുപോലെ നാട്ടിലെ പാരമ്പര്യ വാദികളുടെ ചിരിയിലെ കപടത മനസ്സിലാക്കാൻ പ്രവാസികൾക്ക് സാധിക്കാറില്ല.
ഗള്‍ഫിലെ ബിസിനസ്സുകളും നാട്ടിലെ ബിസിനസ്സുകളും തമ്മില്‍ വലിയ അന്തരമുണ്ട് . നാട്ടിലെ എക്സിപീരിയൻസ് പലപ്പോഴും മറു നാട്ടിൽ ഉപകാരപെടും ഗൾഫിലെ എക്സ്പീരിയൻസ് നാട്ടിൽ അത്ര ഗുണ പ്രദ മാമില്ല.
പ്രവാസി ആകുന്നതോടെ , അവന്റെ ഉള്ളിന്റെ ഉള്ളില്‍ കുടിയേറുന്ന ഒരു തരം ഭീതി , ആധി , വെപ്രാളം ഇതൊന്നും നാട്ടിലെ ഒരു പദ്ധതിക്കും പറ്റില്ല . ധൈര്യത്തോടെ ഇറങ്ങാൻ കഴിഞ്ഞാലെ നാട്ടിൽ ഏതു പദ്ധതിയും വിജയിപ്പിക്കാൻ പറ്റൂ . ശാരീരികമായും മാനസികമായും തളര്‍ന്ന ഒരു പ്രവാസിക്ക് ഒരിക്കലും നാട്ടില്‍ ക്ലച്ച് പിടിക്കാൻ കഴിയാതെ പോകുന്നത് അത് കൊണ്ടാണ് . നിങ്ങൾ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ വല്ലതും തുടങ്ങാൻ ആഗ്രഹിക്കുന്നു വെങ്കിൽ നിങ്ങളുടെ മുതൽ മുടക്കാൻ ഉള്ള കാശിൽ അധികം നിങ്ങളുടെ കൈവശം ഉണ്ടായിരിക്കണം. ബാങ്കിൽ നിന്നോ മറ്റുള്ള വരുടെ വശം നിന്നോ കാശ് വാങ്ങി ബിസ്സിനസ്സ് നടത്തരുത്. സ്വന്തം നാട്ടിലും കഴിയുമെങ്കിൽ ബിസിനസ് തുടങ്ങരുത്. അത് ചിലപ്പോൾ നിങ്ങളുടെ കുടുംബ ബന്ധം വരെ തകർന്നു പോവും
സ്നേഹബന്ധങ്ങളൊക്കെ കാര്യ ലാഭം ഉണ്ടെങ്കിൽ മാത്രമേ ഉണ്ടാവൂ . അത് സൗ ഹൃദം ആയാലും കുടുംബ ബന്ധം ആയാലും നമുക്ക് ക്ഷേമം ഉണ്ടെങ്കിലേ നമ്മെ ആര്‍ക്കുംആവശ്യമുള്ളൂ .
കുടുംബത്തെ സഹായിക്കുക തന്നെ വേണം . ബാധ്യതകൾ നിറവേറ്റുകയും വേണം . പക്ഷേ അതൊന്നും സ്വയം മറന്നാവരുത് . നമുക്ക് വേണ്ടി അല്പസ്വല്‍പം എന്തെങ്കിലും കരുതി വെച്ചേ മതിയാവൂ .
വിഷമ ഘട്ടങ്ങളിൽ ആരും സഹായിക്കാനുണ്ടാവമെ ന്നില്ല . നാം സഹായിച്ചവരിൽ നിന്നാവും ഒരു പക്ഷേ നമുക്ക് വേദനാജനകമായ തിരിച്ചടി കിട്ടുക.
കയ്യില്‍ എത്ര കാശ് ഉണ്ടായാലും അത് തീരാൻ ഒരു പണിയും ഇല്ല . വരവില്ലാതെ ചെലവ് മാത്രമാകുമ്പോൾ സുറുമ ക്കുപ്പിയിലെ കോല് പോലെ ആവും. നമ്മൾ വളരെ കുറച്ചേ എടുക്കൂ . പക്ഷേ മെല്ലെ മെല്ലെ കുപ്പി കാലിയാകും . ഒടുവില്‍ കുപ്പിയും കോലും മാത്രം അവശേഷിക്കും.
നിലവിലുള്ള എതൊന്നു നാം കൈവിട്ടാലും പിന്നെ അത് തിരിച്ചു കിട്ടാൻ വലിയ പ്രയാസം ആയിരിക്കും . അത് കൊണ്ട് കയ്യിലുള്ളത് കൈവിടും മുമ്പ് നൂറു വട്ടം ആലോചിക്കുക.
കാലിയായ കീശ നമ്മെ നിന്ദ്യനും കൊള്ളരുതാത്തവനും ആക്കും . ഭാര്യക്കും മക്കള്‍ക്കും പോലും നമ്മെ പറ്റില്ല . പിന്നെ വെറും ഒരു ‘മൊടക്കാ ച രക്ക് ‘ അല്ലെങ്കിൽ ഒരു ശല്യക്കാരൻ , അതുമല്ലെങ്കിൽ ഒരു അന്തവും കുന്തവും ഇല്ലാത്ത മുന്‍ പ്രവാസി ഇതൊക്കെയാവും നമ്മെ കുറിച്ചുള്ള അഭിപ്രായങ്ങൾ.
എക്സിറ്റിൽ നാട്ടിലേക്ക് പോയ തൊണ്ണൂറ് ശതമാനം ആളുകളും തിരിച്ചു പോരാൻ വല്ല വഴിയും ഉണ്ടോ എന്ന് ചിന്തിക്കുന്നവരാണ്. കാരണം നാട്ടില്‍ അവര്‍ക്ക് ഒരു സീറ്റും ഇല്ല , സുഹൃത്തുക്കളില്ല , കയ്യില്‍ കാശ് വരാത്ത ആളായത് കൊണ്ട് ആശ്രിതര്‍ക്ക്പോ ലും ഒരു അധികപ്പറ്റായി മാറാനുള്ള സാധ്യത ഏറെയാണ്.
നിങ്ങൾ ഗൾഫിലായിരിക്കുമ്പോൾ നിങ്ങളേ സ്നേഹിച്ച് ഭാര്യ… കുടുംബം എന്നിവരുടെ അടുത്തു നിന്നും അതേ സ്നേഹ വാൽസല്യവും ബഹുമാനവും നിങ്ങൾ നാട്ടിലെത്തിയാൽ ലഭിക്കില്ല.
ഗൾഫു വിട്ട് നാട്ടിൽ പോയാൽ ആനയാക്കാം കുതിരയാക്കാം എന്നൊക്കേ ഗുൾഫിലിരുന്നു ബഡായിവിടുന്നവരുടെ വാക്ക് കേട്ട് നാട്ടിലേക്കു പോകാതിരിക്കുക .നല്ല കാലത്ത് ഭാവിയിലേക്ക് വല്ലതും കരുതി വെച്ചിട്ടുണ്ടെങ്കിൽ ,വല്ല വരുമാനവും അവിടെ ഉണ്ടെങ്കിൽ .
അതുമല്ലെങ്കിൽ വല്ലതും ചെയ്യാൻ മനക്കരുത്തും ഇച്ഛാ ശക്തിയും ഉണ്ടെങ്കിൽ നിങ്ങൾ ധൈര്യമായി പ്രവാസം മതിയാക്കി വന്നോള്ളൂ വരാൻ
ഉദ്ദേശ്യം എങ്കിൽ നാല്പതു വയസ്സിനു മുൻപേ വരുക ‘ഒന്നിന്നും കഴിയാത്ത’ അവസ്ഥയില്‍ രോഗം നിറഞ്ഞ ശരീരവും മരവിച്ച മനസ്സുമായി ഇങ്ങോട്ട് വന്നിട്ട് എല്ലരുടെയും അനിഷ്ട കഥാപാത്രം ആയി ജീവിക്കുന്നതിനേക്കാൾ നല്ലത് ഏറെ കാലമായി അവിടെ ഉണ്ടാക്കി യെടുത്ത സൗ ഹൃദവും നാലു കാലുള്ള കട്ടിലും ഒരിത്തിരി ഇടവും തന്നെ ആയിരിക്കും നല്ലത്.
ഇത് ഗൾഫ് നിര്‍ത്തി പോരുന്നവരെ നിരുത്സാഹ പ്പെടുത്തുന്നതിന് വേണ്ടിയുള്ള പൊസ്റ്റല്ല .ചില മുന്നറിയിപ്പുകളാണ് , നഗ്ന സത്യങ്ങളാണ് . പറയുമ്പോഴും കേള്‍ക്കുമ്പോഴും വായിക്കുമ്പോഴും വല്ലാത്ത കയ്പ്പ് തോന്നുമെ ങ്കിലും യാഥാര്‍ത്ഥ്യം വലിയ ഒരു പരിധി വരെ ഇതാണ് .ആഡംബരവും ,പൊങ്ങച്ചവും അനാവശ്യ ആഘോഷങ്ങളും ചിലവും , ധൂർത്തും ഒഴിവാക്കി കൊക്കിലൊതുങ്ങുന്നതുമായി മുന്നോട്ട് പോകുകയും നാളേക്ക് വേണ്ടി വല്ലതും കരുതിവെക്കുകയും ചെയ്യുക.
ബാങ്കിൽ നിന്നും കാർഡിൽ നിന്ന് എടുത്തും ,കടം വാങ്ങിയും ഓരോ വർഷം കഴിയുന്തോറും ദേശാടന പക്ഷിയെ പോലെ നാട്ടിൽ വന്ന് ഉള്ളത് മുഴുവൻ ഒന്നോ രണ്ടോ മാസം കൊണ്ട് ദൂർത്തടിച്ചുതീർക്കുന്നവരായി നാം മറാതിരിക്കുക ,കേവലം ചികിത്സക്ക് വേണ്ടിയെങ്കിലും മറ്റുള്ളവരുടെ മുന്പിൽ കൈ നീട്ടാതിരിക്കാൻ പണം മാറ്റിവെക്കുക. എന്തെങ്കിലും ചെയ്ത് ജീവിക്കാം എന്ന് കരുതി ആരും പെട്ടന്ന് തീരുമാനം എടുത്തു നാട്ടിലേക്ക് വിമാനം കയറണ്ട സ്ഥിതികൾ വളരെ മോശമാണ് ഏതെങ്കിലും രൂപത്തിൽ പ്രവാസ ലോകത്ത് പിടിച്ചു നിൽക്കാൻ കഴിയുമെങ്കിൽ അത്രയും കാലം നിൽക്കുക നിങ്ങൾ എത്ര അവിടെ കിടന്നു കഷ്ട്ട പെട്ടാലും കുടുംബത്തിനു ആരുടെ മുമ്പിലും കൈ നീ ട്ടാതെ നാട്ടിൽ ജീവിക്കാം എന്ന ആശ്വാസത്തിൽ അവിടെ സുഖമായി ഉറങ്ങാം - - - - - - -
അലി തനിയലത്ത്
9605401663