Choondy (kerala,India)

Choondy (kerala,India) known as Choondy, a major port town on the Aikaranad South. Its a part of the district of Ernakulam in the state of Kerala. The Developing Wonderful Place

ഇത് ദേവനന്ദ അനിൽ പുതുവൽ വീട്ടിൽ അനിൽകുമാറിന്റെയും ഭദ്രയുടെയും മൂത്ത മകൾ. ഈ പൊന്നോമന തന്റെ ചികിത്സക്കായി ധനസഹായം തേടുന്നു...
25/10/2021

ഇത് ദേവനന്ദ അനിൽ പുതുവൽ വീട്ടിൽ അനിൽകുമാറിന്റെയും ഭദ്രയുടെയും മൂത്ത മകൾ. ഈ പൊന്നോമന തന്റെ ചികിത്സക്കായി ധനസഹായം തേടുന്നു. മെഡിക്കൽ സയൻസ് Adolescent Idiopathic Scoliosis എന്ന് വിളിക്കുന്ന നട്ടെല്ല് വളയുന്ന രോഗമാണ് ഈ മകൾക്ക്.ഇത്രയും നാൾ ആയുവേദ ചികിത്സകൾക്കൊണ്ട് പിടിച്ചു നിന്നെങ്കിലും ഇനി ഒരു ഓപ്പറേഷൻ ഇല്ലാതെ ഈ മകൾക്ക് സാധാരണ മനുഷ്യരെപ്പോലെ ജീവിക്കാൻ സാധിക്കില്ല. രാധ ഒ ബി എന്ന വ്യക്തിയുടെ വീട്ടിൽ വാടക തമാസക്കാരായ ഇവർക്ക് സുമനസുകളുടെ സഹായം വേണം... ഒരു കൈ സഹായം അത് മതി ഈ പോന്നോമനക്ക് നമ്മളെപ്പോലെ ഈ സമൂഹത്തിൽ ജീവിക്കാൻ... 🙏🏻 A/C No:67296339582, അനിൽ കുമാർ പി കെ,IFSC SBIN0070159

Vilas Bakery and Coffee shop.Starting from tommorow onwards nearby Pathamile Junction !!
19/08/2021

Vilas Bakery and Coffee shop.
Starting from tommorow onwards nearby Pathamile Junction !!

നാളെ ജൂലൈ 1നു നമ്മുടെ ചൂണ്ടിയിൽ കോക്കാട്ടിൽ ബിൽഡ്ഇങ്സിൽ , ഷോപ് റൈറ്നു മുകളിലെ നിലയിൽ പ്രവർത്തനം ആരംഭിക്കുന്നു... എല്ലാവര...
30/06/2021

നാളെ ജൂലൈ 1നു നമ്മുടെ ചൂണ്ടിയിൽ കോക്കാട്ടിൽ ബിൽഡ്ഇങ്സിൽ , ഷോപ് റൈറ്നു മുകളിലെ നിലയിൽ പ്രവർത്തനം ആരംഭിക്കുന്നു... എല്ലാവരുടെയും സഹകരണം പ്രദീക്ഷിക്കുന്നു. 🙏

പ്രിയമുള്ളവരെകുറിഞ്ഞി ,പരിയാരം പ്രദേശത്ത് നാല് കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.പരിയാരം പ്രദേശത്തെ കേസുകളുട...
17/08/2020

പ്രിയമുള്ളവരെ

കുറിഞ്ഞി ,പരിയാരം പ്രദേശത്ത് നാല് കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

പരിയാരം പ്രദേശത്തെ കേസുകളുടെ പ്രൈമറി ,സെക്കണ്ടറി കോന്‍ടാക്ട് പട്ടിക അല്പം വിപുലമാണ്.
പതിനാല് ,പതിമൂന്ന്,പന്ത്രണ്ട് ,മൂന്ന്,രണ്ട്,ഒന്ന് വാര്‍ഡുകളില്‍പെടുന്ന, സ്വകാര്യ ചികിത്സാകേന്ദ്രം,മറ്റ് സ്ഥാപനങ്ങള്‍,കുടുംബങ്ങള്‍,വ്യക്തികള്‍ ഈ പട്ടികയിലുണ്ട്.
ആയതിനാല്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് ചൂണ്ടി അടക്കമുള്ള കണ്ടൈന്‍മെന്റ് ,ബഫര്‍സോണ്‍ മേഖലയില്‍ നിയന്ത്രണങ്ങള്‍ ബാധകമാക്കുകയാണ്.
നിത്യോപയോഗസാധനങ്ങളടക്കമുള്ള അവശ്യസാധനങ്ങള്‍ വില്ക്കുന്നകടകള്‍ *രാവിലെ 7 മുതല്‍* *ഉച്ചയ്ക്ക് ശേഷം2* *മണിവരെയും* *മറ്റ് സ്ഥാപനങ്ങള്‍ രാവിലെ 7 മണിമുതല്‍* *രാവിലെ* *11മണിവരെയുമാണ്* പ്രവര്‍ത്തിക്കേണ്ടത് മെഡിക്കല്‍ ഷോപ്പുകള്‍,പൊതുവിതരണ സ്ഥാപനങ്ങള്‍,ബാങ്കുകള്‍ എന്നിവയ്ക്ക് ഇളവുകളുണ്ട്. ബഫര്‍സോണ്‍ മേഖലയിലെ ഇളവുകള്‍ പിന്നാലെ അറിയ്ക്കുന്നതാണ്.

മീമ്പാറ _കുറിഞ്ഞി റോഡ്,കുറിഞ്ഞി_ മലേക്കുരിശ് റോഡ് (നിലവിലുള്ള മൈക്രോസോണ്‍ അടക്കം) മീമ്പാറ _ചൂണ്ടി റോഡ് ,ചൂണ്ടി _മലേക്കുരിശ് റോഡ് ഇവയുടെ ഉള്ളിലായിരിയ്ക്കും. നിയന്ത്രണങ്ങള്‍.
*കണ്ടൈന്‍മെന്റ് സോണ്‍* പൂര്‍ണ്ണമായും *പൊലീസ്* സംവിധാനത്തി ന് കീഴിലായിരിയ്ക്കും. ആരോഗ്യവകുപ്പ്,
പഞ്ചായത്ത് വകുപ്പുകളുടെ നിരീക്ഷണം ഉണ്ടാകും .

നമ്മുടെ സംസ്ഥാനത്ത് കോറോണവ്യാപനത്തോത് ഉയരുമെന്നാണ് വിദഗ്ധാഭിപ്രായം.
സാമൂഹിക നിയന്ത്രണങ്ങള്‍ പാലിച്ചും ,വ്യക്തിഗതസുരക്ഷാമാനദണ്ഡങ്ങള്‍ ശീലമാക്കിയും മാത്രമേ നമുക്ക് ഈ മഹാമാരിയെ ചെറുത്തുനില്ക്കാന്‍ കഴിയു. എല്ലാവരും ജാഗ്രതയോടെ ഇടപെടണമെന്നും നിയന്ത്രണങ്ങളോട് സഹകരിയ്ക്കണമെന്നും അഭ്യര്‍ത്ഥിയ്ക്കുന്നു .

പ്രസിഡന്റ്
പൂത്തൃക്ക ഗ്രാമപഞ്ചായത്ത് ,
സെക്രട്ടറി
ഗ്രാമപഞ്ചായത്ത് ,
മെഡിക്കല്‍ ഓഫീസര്‍
PH സെന്റര്

20/01/2020

😍

18/01/2020

ഓര്‍ക്കുക........🐚
👉🏻
പള്‍സ് പോളിയോ ദിനം
19.01.2020
ഞായറാഴ്ച
രാവിലെ 8 മണി
മുതല്‍ വൈകിട്ട്
5 മണി വരെ

പോളിയോ എന്ന മാരകരോഗത്തെ നമ്മുടെ രാജ്യത്തുനിന്നും
തുടച്ചുനീക്കാനുള്ള
തീവ്രയജ്ഞം തുടരേണ്ടതുണ്ട്.

പ്രിയപ്പെട്ടവരെ🙏🏻

പൂത്തൃക്ക പഞ്ചായത്തിലെ
താഴെ പറയുന്ന സ്ഥലങ്ങളില്‍
പോളിയോ വാക്സിന്‍
വിതരണം
ഉണ്ടായിരിയ്ക്കും,
കുട്ടികളെ
കൊണ്ടുവരണം.

നവജാത ശിശുക്കള്‍
മുതല്‍ അഞ്ച് വയസ്സ് വരെ
പ്രായമുള്ള മുഴുവന്‍
കുട്ടികള്‍ക്കും
പോളിയോ തുള്ളി മരുന്ന് കൊടുക്കണം.

👇

1. PHC പൂത്തൃക്ക
2. GLP സ്കൂള്‍ കുറിഞ്ഞി
3. മലേക്കുരിശ് AW
4. വടയമ്പാടി AW
5. കക്കാട്ടുപാറ AW
6. കോട്ടൂര്‍ AW
7. വായനശാല കറുകപ്പള്ളി
8. തമ്മാനിമറ്റം AW
9. പാലയ്ക്കാമറ്റം AW
10. പെരുമ്പായിപ്പടി AW
11. കിങ്ങിണിമറ്റം AW
12. പ്രൈവറ്റ് ബസ്സ് സ്റ്റാന്റ് കോലഞ്ചേരി

**********************
👏🏻
മറക്കരുത്
നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്
പോളിയോ വാക്സിന്‍
ഉറപ്പുവരുത്തുക.

കുഞ്ഞുങ്ങളുള്ളവരെ
മറ്റുള്ളവര്‍
ഓര്‍മ്മപ്പെടുത്തുക

********************

സ്നേഹത്തോടെ,
മെഡിക്കല്‍ ഓഫീസര്‍ & സ്റ്റാഫ്
PHC പൂത്തൃക്ക

സ്വാമി ശരണം. വടയമ്പാടി അയ്യൻകുഴി ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രം മഹോത്സവം, അഷ്ടമംഗല പ്രശ്നപരിഹാര കർമങ്ങൾ ഡിസംബർ 13 ...
13/11/2019

സ്വാമി ശരണം. വടയമ്പാടി അയ്യൻകുഴി ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രം മഹോത്സവം, അഷ്ടമംഗല പ്രശ്നപരിഹാര കർമങ്ങൾ ഡിസംബർ 13 മുതൽ 19 വരെ.

😬
26/10/2019

😬

ജ്യോതി ഹോട്ടല് ഉടമ, റെജി ചേട്ടന് ആദരാഞ്ജലികൾ...
02/08/2019

ജ്യോതി ഹോട്ടല് ഉടമ, റെജി ചേട്ടന് ആദരാഞ്ജലികൾ...

നിര്യാതനായി :- വടയമ്പാടി ചൂണ്ടി നടുവിലെ വീട്ടിൽ സുകുമാരൻ (69 വയസ്സ്) അന്തരിച്ചു. ചൂണ്ടിയിലെ ആദ്യകാല വ്യാപാരിയായിരുന്നു. ...
14/07/2019

നിര്യാതനായി :- വടയമ്പാടി ചൂണ്ടി നടുവിലെ വീട്ടിൽ സുകുമാരൻ (69 വയസ്സ്) അന്തരിച്ചു. ചൂണ്ടിയിലെ ആദ്യകാല വ്യാപാരിയായിരുന്നു. സംസ്കാരം (15-7-19 തിങ്കളാഴ്ച) ഉച്ചയ്ക്ക് 2 ന് സ്വവസതിയിൽ .ഭാര്യ: സരസ്വതി അമ്പലമുഗൾ കാഞ്ഞിരപറമ്പിൽ കുടുംബാംഗം. മക്കൾ - സ്മിത ( ബഹ്‌റിൻ), സവിത (ടീച്ചർ, ഹേഗിയ സോഫിയ പബ്ലിക് സ്കൂൾ മറ്റക്കുഴി), സംഗീത (ഒമാൻ). മരുമക്കൾ: ശിവൻ (ബഹ്റിൻ), സജിത് (എൻജിനീയർ ), രാജേഷ് (ഒമാൻ). സഹോദരങ്ങൾ:- പരേതനായ രാമൻ(മുൻ പഞ്ചായത്തംഗം), തങ്കപ്പൻ ( ബ്രദേഴ്സ് ഹോട്ടൽ ചൂണ്ടി), പരേതനായ ഭാസ്കരൻ ,രവി,പുരുഷൻ, എൻ.എൻ രാജൻ (വടവുകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ)

07/06/2019

അന്ത്രയോസ്സും
പിന്നെ,
ഫുള്‍ജാര്‍ സോഡയും
_____________________

ചൂണ്ടിക്കവലയിലെ
വാകമരത്തണലിലെ
മറ്റൊരു തണല്‍നീരായിരുന്നു
അന്ത്രയോസ്സിന്റെ കട.

വടയമ്പാടി പരിസരവാസികളും
ചൂണ്ടി കവലയില്‍ വന്നുപോയിരുന്നവരും
ദാഹമകറ്റിയിരുന്നിടമായിരുന്നു ഇവിടം.,
നമ്മള്‍ അന്ത്രൂച്ചനെന്നും അന്ത്രൂക്കയെന്നും വിളിച്ചിരുന്ന അന്ത്രയോസ്സിന്റെ കട.

ഇന്നിപ്പോള്‍ ഫുള്‍ജാര്‍ സോഡ വലിയ തരംഗമായപ്പോള്‍ നമുക്ക് അന്ത്രൂച്ചനെ ഓര്‍മ്മവരുന്നു...!

വിദൂരസ്ഥലവാസികള്‍ പോലും ഈ രുചിനീരോര്‍മ്മ പങ്കുവെച്ചിട്ടുണ്ട്.,
എത്രയോവട്ടം !

രാജന്റെ പച്ചക്കറിക്കടയിലെ എരിയന്‍പച്ചമുളകും ഇഞ്ചിയും മറ്റ് ചേരുവകളും ചേര്‍ത്ത
കൈപ്പുണ്യം ആയിരുന്നു അന്ത്രൂച്ചന്റെ നാരങ്ങാവെള്ളത്തിന്റെ രുചിരസക്കൂട്ട്..!
പലവട്ടം കഴുകി,കഴുകി
വൃത്തിപോലും വൃത്തിയാക്കി പകര്‍ന്നുതരുന്ന ആനാരങ്ങാവെള്ളത്തിന്റെ എരിപൊരി സഞ്ചാരം
എങ്ങനെ മറക്കും...?

നവമാദ്ധ്യമ തരംഗത്തില്‍ നുരഞ്ഞുപൊന്തുന്ന
ഫുള്‍ജാര്‍ സോഡ അങ്ങ് പതഞ്ഞൊഴുകിപ്പോകും. നമ്മുടെ ഈ നാടന്‍ രസക്കൂട്ടിന്റെ നാരങ്ങാനീര് ...,
അതിന്റെ
എരിവോര്‍മ്മയും
നമ്മളിലെന്നും.,..!
പിന്നെ
അന്ത്രോസ്സോര്‍മ്മകളും.........!!❤

കടപ്പാട്: കേക്കേ

Address

Choondy
Puthencruz
682308

Alerts

Be the first to know and let us send you an email when Choondy (kerala,India) posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share