Jithin Ravi

Jithin Ravi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Jithin Ravi, Bakery, Muvattupuzha.

കേരളത്തിൽ തീവ്രവാദികൾ അഴിഞ്ഞാടുന്നു.പാലക്കാട്‌ SDPI തീവ്രവാദികൾ കോലപ്പെടുത്തിയ ആർ എസ് എസ് മണ്ഡൽ ബൗദ്ധിക്ക് പ്രമുഖ്  സഞ്ജ...
15/11/2021

കേരളത്തിൽ തീവ്രവാദികൾ അഴിഞ്ഞാടുന്നു.

പാലക്കാട്‌ SDPI തീവ്രവാദികൾ കോലപ്പെടുത്തിയ ആർ എസ് എസ് മണ്ഡൽ ബൗദ്ധിക്ക് പ്രമുഖ് സഞ്ജിത്തിന് പ്രണാമം.

മറുപടി പറയേണ്ടത് ഷാജി എൻ കരുൺ ആണ്.ഓസ്കാറിനു മത്സരിക്കാനുള്ള ഇന്ത്യൻ സിനിമ ഏതെന്ന് കഴിഞ്ഞ ദിവസമാണ് തീരുമാനിക്കപ്പെട്ടത്. ...
25/10/2021

മറുപടി പറയേണ്ടത് ഷാജി എൻ കരുൺ ആണ്.

ഓസ്കാറിനു മത്സരിക്കാനുള്ള ഇന്ത്യൻ സിനിമ ഏതെന്ന് കഴിഞ്ഞ ദിവസമാണ് തീരുമാനിക്കപ്പെട്ടത്. നിർമ്മാണ മികവ്, അഭിനയം, സാങ്കേതികത, കാലഘട്ട പുനർനിർമ്മിതി എന്നിവയിലെല്ലാം ലോകനിലവാരം പുലർത്തിയ സർദാർ ഉധം ഇന്ത്യയുടെ ഓസ്കാർ എൻട്രിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും അതുണ്ടായില്ല.

ജൂറി അംഗമായ ഇന്ദ്രാദീപ് ദാസ്ഗുപ്തയുടെ വെളിപ്പെടുത്തൽ നോക്കൂ:

"അന്താരാഷ്ട്ര നിലവാരത്തിലുള്ള നിർമ്മാണ മികവും മികച്ച ഛായാഗ്രഹണവുമാണ് സർദാർ ഉധം എന്ന സിനിമയിലേത്. എന്നാൽ അതിന് ദൈർഘ്യം കൂടുതലാണ്; ജാലിയൻവാലാ ബാഗ് സംഭവത്തെ അസ്വസ്ഥപ്പെടുത്തുന്ന രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യചരിത്രത്തിലെ അധികമറിയപ്പെടാത്തൊരാളിനെ ആഡംബരത്തോടെ അവതരിപ്പിക്കാനുള്ള ആത്മാർത്ഥമായ ശ്രമമാണ് സർദാർ ഉധം. എന്നാലത് ബ്രിട്ടീഷുകാരോടുള്ള നമ്മുടെ വിരോധത്തെയാണ് ഉയർത്തിക്കാട്ടുന്നത്. ആഗോളവൽക്കരണത്തിന്റെ ഇക്കാലത്ത് അത്തരം വിദ്വേഷം സൂക്ഷിക്കുന്നത് ശരിയല്ല."

ഈ വാദങ്ങളൊക്കെയും പൊള്ളയാണ്. സിനിമയുടെ ദൈർഘ്യമോ അതിലെ വിഷയത്തിന്റെ തീവ്രതയോ ഒന്നുംതന്നെ ഓസ്കാർ എൻട്രിയ്ക്ക് തടസ്സമല്ല. നാലു മുതൽ ഏഴ് മണിക്കൂർ വരെ ദൈർഘ്യമുള്ള സിനിമകൾ ഓസ്കാർ നേടിയിട്ടുണ്ട്. അപ്പോഴാണോ രണ്ടേമുക്കാൽ മണിക്കൂറിന് കണക്കുപറയുന്നത്. നാത്സി ഹോളോകോസ്റ്റ് പ്രമേയമായ എത്രയോ ചിത്രങ്ങൾ ഓസ്‌കാറിന്‌ വന്നിട്ടുണ്ട്. അപ്പോഴാണ് ജാലിയൻവാലാ ബാഗ് കൂട്ടക്കൊല പറ്റില്ലെന്ന് പറയുന്നത്.

ഇനി പ്രധാനവിഷയത്തിലേക്ക്. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ മനുഷ്യത്വരഹിതമായ ഏടുകളിൽ പ്രധാനപ്പെട്ടതാണ് ജാലിയൻവാലാ ബാഗ് കൂട്ടക്കൊല. രക്ഷപ്പെടാൻ മാർഗ്ഗമില്ലാതെ പോയ സ്ത്രീകളെയും മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെയും അടക്കം ക്രൂരമായി കൊലചെയ്ത ബ്രിട്ടീഷ് നടപടിയെ പിന്നെങ്ങനെ ചിത്രീകരിക്കണമെന്നാണ് ദാസ്ഗുപ്ത ആവശ്യപ്പെടുന്നത്. സമാധാനപരമായ പ്രതിഷേധത്തിനും ബൈശാഖി ആഘോഷത്തിനുമായി വന്ന ആയിരങ്ങൾക്കു നേരെ നിറയൊഴിച്ചത് അതേപടി കാണിക്കുന്നതിനു പകരം അവർക്ക് ബ്രിട്ടീഷുകാർ ലഡുവും ലസ്സിയും കൊടുത്തതായി കാണിക്കണമായിരുന്നോ?

നിരപരാധികളെ കൊല്ലാൻ തീരുമാനമെടുത്തയാളെ രണ്ടുപതിറ്റാണ്ട് പിന്തുടർന്ന് വെടിവച്ചുകൊന്ന ഉധം സിങ് എക്കാലവും ഇന്ത്യയുടെ ചരിത്രത്തിലെ തിളങ്ങുന്ന നക്ഷത്രമാണ്. ഉധം സിങ്ങും മറ്റും ഉണ്ടായിരുന്നതുകൊണ്ടാണ് ദാസ്ഗുപ്തയ്ക്ക് ഇന്ന് ഞെളിഞ്ഞിരുന്ന് അഭിപ്രായം പറയാനുള്ള സാഹചര്യം തന്നെ ഉണ്ടായത്. ജാലിയൻവാലാ ബാഗ് സംഭവവും ഉധം സിങ്ങിന്റെ പ്രതികാരവും ബ്രിട്ടീഷ് വിരുദ്ധം തന്നെയാണ്. പക്ഷെ അത് ചരിത്രവസ്തുതയാണ്. ആ വിരുദ്ധതയ്ക്കു കാരണം ബ്രിട്ടീഷുകാർ തന്നെയാണ്. കൂട്ടക്കൊലയുടെ നൂറാം വർഷം സംഭവത്തിൽ ഖേദമുണ്ടെന്ന് പറയാൻ വരെ ബ്രിട്ടൻ തയ്യാറായി. അത്രപോലും മനസ്സാക്ഷി ദാസ്ഗുപ്തയ്ക്ക് ഇല്ലാതെപോയല്ലോ.

ഇങ്ങനെ സ്വന്തം രാജ്യത്തിന്റെ സമരേതിഹാസം മറ്റുള്ളവരോടു പറയാതെ മറച്ചുവയ്ക്കുന്ന ദാസ്ഗുപ്തമാർ ആണ് നാടിന്റെ ചരിത്രം പുറംലോകം അറിയാതിരിക്കാനുള്ള കാരണം. വെറും കോളനികളുടേതു മാത്രമല്ല, ത്രസിപ്പിക്കുന്ന യോദ്ധാക്കളുടേതു കൂടിയാണ് ഇന്ത്യയെന്ന് മറ്റുള്ളവർ അറിയണം—പുരസ്കാരം കിട്ടിയാലും ഇല്ലെങ്കിലും. The Indians Never Forgive Their Enemies എന്നതുതന്നെയാണ് ആ സിനിമയുടെ സന്ദേശം. ദാസ്ഗുപ്തയെ പോലുള്ളവർ ഇന്ത്യാക്കാരെന്നു പറയാൻ മറ്റുള്ളവർ ലജ്ജിക്കണം.

മറുപടി പറയേണ്ടത് ജൂറി അധ്യക്ഷനായ ഷാജി എൻ കരുൺ ആണ്. അല്ലെങ്കിലത് കുറ്റകരമായ മൗനമാകും.
കടപ്പാട് :- ശ്രീജിത്ത് പണിക്കർ

ആദർശിന് അഭിനന്ദനങ്ങൾ.🧡🧡🧡സ്പേസ് എക്സ് സ്ഥാപകനും ഇലക്ട്രിക് വാഹന നിർമാണ കമ്പനി ടെസ്ല യുടെ സിഇഒ ഉം ആയ  എലോൺ മസ്ക് ൻറെ ചിത്ര...
23/09/2021

ആദർശിന് അഭിനന്ദനങ്ങൾ.🧡🧡🧡

സ്പേസ് എക്സ് സ്ഥാപകനും ഇലക്ട്രിക് വാഹന നിർമാണ കമ്പനി ടെസ്ല യുടെ സിഇഒ ഉം ആയ എലോൺ മസ്ക് ൻറെ ചിത്രം ബൈനറി ബിറ്റുകൾ കൊണ്ട് വരച്ച മുളവൂർ വിശ്വകർമ്മനഗർ ശാഖ സ്വയംസേവകനും ഏനായിക്കര റെജിയുടെയും, ലതയുടെയും ഏകമകൻ ആദർശ്.ആർ ഏനായിക്കരക്ക് ഏഷ്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്സ്ൻറെ അംഗീകാരം.3500 പൂജ്യത്തിന്റെയും 3500 ഒന്നിന്റെയും സഹായത്തോടെ മൊത്തം 7000 ബിറ്റുകൾ ഉപയോഗിച്ചു വരച്ചതാണ് ഈ അപൂർവ പെൻസിൽ ഡ്രോയിങ് മുവാറ്റുപുഴ നിർമല കോളേജിൽ ഒന്നാം വർഷ ബിസിഎ വിദ്യാർത്ഥിയാണ് ആദർശ്.

ദേവഭൂമിയിലൂടെ ഒരു യാത്ര (Uttarakhand)
20/09/2021

ദേവഭൂമിയിലൂടെ ഒരു യാത്ര (Uttarakhand)

 #സംപൂജ്യസ്വാമിചിദാനന്ദപുരി.....ചിദാനന്ദപുരി സ്വാമികൾ കേരളത്തിലെ ഹിന്ദു സമൂഹത്തിൻ്റെ ആത്മീയ ആചാര്യനാണ്.... അദ്ദേഹത്തിന് ...
07/09/2021

#സംപൂജ്യസ്വാമിചിദാനന്ദപുരി.....

ചിദാനന്ദപുരി സ്വാമികൾ കേരളത്തിലെ ഹിന്ദു സമൂഹത്തിൻ്റെ ആത്മീയ ആചാര്യനാണ്.... അദ്ദേഹത്തിന് എതിരെയുള്ള ഏതൊരു ഗൂഢനീക്കവും ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും....

ശബരിമല പ്രക്ഷോഭത്തിലും, മറ്റ് നിരവധി ഹിന്ദു മുന്നേറ്റങ്ങൾക്കും നേതൃത്വം കൊടുത്തതാണ് അദ്ദേഹത്തെ ചിലരുടെ കണ്ണിലെ കരടാക്കിയത്...... അദ്ദേഹത്തിനെതിരെയുള്ള ഗൂഢനീക്കങ്ങളിൽ അവസാനത്തെയാണ് ഇത്....

DYFI കൊളത്തൂർ അദ്വൈത ആശ്രമത്തിലേക്ക് മാർച്ച് നടത്തുന്നുവത്രെ... എന്താണ് കാരണം....??

കൊളത്തൂർ ആശ്രമം കേന്ദ്രീകരിച്ചു നടക്കുന്ന അനാശാസ്യ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുക" എന്നതാണ് ആവശ്യം.
എന്തൊക്കെയാണ് ഈ അനാശാസ്യ പ്രവർത്തനങ്ങൾ???

ആശ്രമം വിട്ടുകൊടുത്ത സ്ഥലത്ത് നടന്നിരുന്ന പയറ്റുകളരിയിൽ പഠിക്കാൻ വന്നിരുന്ന ഒരു കൗമാരക്കാരിയെ, അവിടത്തെ കളരിആശാൻ പീഡിപ്പിച്ചതായി ഒരു വാർത്ത വന്നിരുന്നു...

"പ്രതിയെ അറസ്റ്റ് ചെയ്യണം" എന്നോ, "കുറ്റമറ്റ അന്വേഷണം വേണം" എന്നോ ഒന്നുമല്ല DYFI യുടെ ആവശ്യം. പിന്നെയോ, "കുളത്തൂർ ആശ്രമത്തിലെ അനാശാസ്യങ്ങൾ അവസാനിപ്പിക്കണം" എന്നാണ്...

ഇതിനു മുൻപ് ഒരു വാക്ക് കൊണ്ട് പോലും ശത്രുക്കൾ കൂടി അപമാനിച്ചിട്ടില്ലാത്ത ഒരു സ്ഥാപനമാണ് കുളത്തൂർ ആശ്രമം. പക്ഷേ DYFI തീരുമാനിച്ചു കഴിഞ്ഞു, ഇത് അനാശാസ്യ കേന്ദ്രമാണ് എന്ന്!!

ഉദ്ദേശം വ്യക്തമാണ്....
ആശ്രമത്തേയും, സ്വാമിജിയേയും കരിവാരിത്തേക്കാൻ കിട്ടിയ അവസരമാക്കി ഉപയോഗിക്കുന്നു.....

കേരളത്തിലെ നിരവധി മദ്രസകളിൽ ഉസ്താദുമാർ കുട്ടികളെ പീഡിപ്പിച്ചപ്പോഴും, പള്ളിമേടകളിൽ പാതിരിമാർ പീഢനം നടത്തിയപ്പോഴും DYFI യെ കണ്ടില്ല....

ഹിന്ദു സമൂഹത്തെയും, അവൻ്റെ വിശ്വാസങ്ങളെയും, ആചാരങ്ങളെയും, ആചാര്യൻമാരെയും അപമാനിക്കുവാൻ വേണ്ടി മാത്രമായി ഒരു സംഘടന....

പക്ഷെ... ഇവിടെ നിങ്ങൾക്കു തെറ്റി...

സ്വാമിജി ജാതി, രാഷ്ട്രീയ, വർഗ, വർണ വ്യത്യാസങ്ങൾക്കതീതമായി ഹിന്ദു സമൂഹത്തിൻ്റെ ആചാര്യനാണ്....
കേരളത്തിൻ്റെ ആദ്ധ്യാത്മിക തേജസാണ്....

തേജസാർന്ന ആ വ്യക്തിത്വത്തെ നിങ്ങൾക്ക് തകർക്കാനാവില്ല....

#സംപൂജ്യ_ചിദാനന്ദപുരി_സ്വാമിജിയോടൊപ്പം
കടപ്പാട്

29/08/2021
ശ്രീനാരായണഗുരു ജയന്തി ആശംസകൾ!
23/08/2021

ശ്രീനാരായണഗുരു ജയന്തി ആശംസകൾ!

Address

Muvattupuzha
686673

Telephone

+919947139809

Website

Alerts

Be the first to know and let us send you an email when Jithin Ravi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Jithin Ravi:

Share

Category