30/09/2022
ഇദ്ദേഹത്തെ പറ്റിച്ചവരെ കണ്ടെത്താൻ ഇവിടെ ഇടുന്നു പുനലൂർ വിളക്കുടി, ഇളമ്പൽ, കാര്യറ ഭാഗങ്ങളിൽ കഴിഞ്ഞ 30വർഷത്തോളമായി ലോട്ടറി വിറ്റു ഉപജീവനം നടത്തുന്ന 80 വയസിനു മുകളിൽ പ്രായമുള്ള ജപ്പാൻ എന്ന പേരിൽ അറിയപ്പെടുന്ന ഒരു മനുഷ്യനാണ്.. നേരം വെളുക്കുന്നതിനു മുന്നേ തന്നെ ഇറങ്ങി കാൽ നടയായി നടന്നു ഭാഗ്യം വിൽക്കുന്ന ഈ മനുഷ്യനെ ഇന്ന് രാവിലെ മാന്യമായി വേഷം ധരിച്ച 2 പൊ........... യാ........ മോന്മാർ സമ്മാനമില്ലാത്ത ടിക്കറ്റിന്മേൽ കൃത്രിമമായി നമ്പർ വെട്ടി ഒട്ടിച്ചു..3500 രൂപ പറ്റിച്ചു കടന്ന് കളഞ്ഞു...ആ. മനുഷ്യൻ അടുത്ത ദിവസത്തെ ടിക്കറ്റ്എടുക്കാൻ പണമില്ലാതെ കണ്ണ് നിറഞ്ഞാണ് എന്റെ മുന്നിൽ വന്നത്..ഒരു നേരത്തെ അന്നത്തിനായി എൺപതാം വയസ്സിലും ഇറങ്ങി നടന്നു കഷ്ടപ്പെട്ട് ജീവിക്കുന്ന ഈ മനുഷ്യരെ പോലുള്ളവരെ ആണോടാ നാറികളെ നിനക്കൊക്കെ പറ്റിക്കാൻ പറ്റിയുള്ളൂ.. തന്തക്കു പിറന്നവനെങ്കിൽ നീയൊക്കെ ഈ പോസ്റ്റ് കാണുന്നെങ്കിൽ ആ പണം ആ പാവത്തിന് തിരിച്ചു കൊടുക്ക്.. അല്ലെങ്കിൽ നിനക്കൊക്കെ തണ്ടും തടിയുമുള്ള മാറ്റാരെയെങ്കിലും പറ്റിച്ചു ജീവിക്കാൻ നോക്കൂ.
ഹബീബ് ഷംസുദീൻ