SNDP Paloorkavu

SNDP Paloorkavu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SNDP Paloorkavu, Idukki.

14/09/2019

പാലൂർക്കാവ് 6241- നമ്പർ sndp ശാഖ യോഗത്തിൽ നടന്ന ശ്രീനാരായണ ഗുരുദേവ ജയന്തി ഘോഷയാത്ര...

27/09/2018
14/08/2018

SNDP യോഗം ജനറൽ സെക്രട്ടറിയുടെ നിർദേശപ്രകാരം ചതയാഘോഷ പരിപാടികളിൽ മിതത്വം പാലിക്കുവാനും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കുവാനും ഹൈറേഞ്ച് യൂണിയൻ കൗൺസിൽ തീരുമാനിച്ചു.

*സൈബർസേന ഹൈറേഞ്ച് യൂണിയൻ മുണ്ടക്കയം* *ചരമ അറിയിപ്പ്*🌹🌹🌹ആദരാഞ്ജലികൾ 💐💐💐SNDP യോഗം ശാഖാ നമ്പർ 6241 പാലൂർക്കാവ് ശാഖ യുടെ സെക...
24/03/2018

*സൈബർസേന ഹൈറേഞ്ച് യൂണിയൻ മുണ്ടക്കയം*

*ചരമ അറിയിപ്പ്*

🌹🌹🌹ആദരാഞ്ജലികൾ 💐💐💐

SNDP യോഗം ശാഖാ നമ്പർ 6241 പാലൂർക്കാവ് ശാഖ യുടെ സെക്രട്ടറിയും SNDP യോഗം *ഹൈറേഞ്ച് യൂണിയൻ* പ്രീ മാര്യേജ് കൌൺസിലിംഗ്ഗ് കോഴ്സ് കൺവീനറും ആയ ശ്രീ P.V ഗോപാലകൃഷ്ണൻ അവർകളുടെ *മാതാവ് നളിനി വാസു (പൊടിയമ്മ ) 82* വയസ് നിര്യാതയായ വിവരം വ്യസനസമേദം അറിയിച്ചുകൊള്ളുന്നു .
*സംസ്കാരം ഇന്ന് (24/3/2018) വൈകിട്ട് 4 മണിക്ക് പാലൂർക്കാവിലെ വീട്ടുവളപ്പിൽ* ...എല്ലാ ശാഖ ഭാരവാഹികളും പോഷക സംഘടന ഭാരവാഹികളും സംസ്കാര ചടങ്ങിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു

എന്ന്

Adv പി ജിരാജ്
യൂണിയൻ സെക്രട്ടറി

ശ്രീനാരായണ ദിവ്യപ്രബോധനത്തിന് നാളെ തിരിതെളിയുംപാലാ: എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ നവതി ആഘോഷ ഭാഗമായുള്ള ശ്രീനാരായണ ദി...
01/03/2018

ശ്രീനാരായണ ദിവ്യപ്രബോധനത്തിന് നാളെ തിരിതെളിയും

പാലാ: എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ നവതി ആഘോഷ ഭാഗമായുള്ള ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും നാളെ ആരംഭിക്കും. ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രസന്നിധിയിൽ സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്. നാളെ രാവിലെ 9ന് ധ്യാനാചാര്യൻ ശ്രീമദ് സച്ചിതാനന്ദ സ്വാമികളെ മീനച്ചിൽ യൂണിയൻ കൺവീനർ അഡ്വ. കെ.എം. സന്തോഷ്കുമാർ പൂർണകുംഭം നൽകി സ്വീകരിക്കും. തുടർന്ന് യൂണിയൻ ഓഡിറ്റോറിയത്തിൽ ശാന്തിഭവന മഹായജ്ഞം നടക്കും. ഇവിടെ നിന്നുള്ള ശ്രീനാരായണ ദിവ്യജ്യോതിസുമായി പാലാ നഗരം ചുറ്റി ഘോഷയാത്ര ഇടപ്പാടി ആനന്ദഷണ്മുഖ യജ്ഞശാലയിൽ എത്തിച്ചേരും. എസ്.എൻ. ട്രസ്റ്റ് മെമ്പർ ശ്രീമതി പ്രീതി നടേശൻ യജ്ഞ സന്ദേശം നൽകും. തുടർന്ന് ഗുരുപൂജയും പ്രസാദമൂട്ടും. 4ന് വൈകുന്നേരം സമാപന സമ്മേളനത്തിൽ എസ്.എൻ.ഡി.പി. യോഗം വൈസ് പ്രസിഡന്റ് ശ്രീ തുഷാർ വെള്ളാപ്പള്ളി മുഖ്യാതിഥിയായി പങ്കെടുക്കും. യജ്ഞത്തിനായി ഇടപ്പാടി ക്ഷേത്രാങ്കണത്തിൽ വിശാലമായ പന്തൽ പണിതീർത്തിട്ടുണ്ട്. കാൽ ലക്ഷത്തോളം പേർ യജ്ഞത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ പറഞ്ഞു.ഇന്നലെ വിവിധ ശാഖകളിൽ യജ്ഞത്തിനായുള്ള കലവറ നിറയ്ക്കൽ നടന്നു. യൂണിയനു കീഴിലെ മുഴുവൻ ശാഖകളിൽ നിന്നുമായി സംഭരിച്ച ഭക്ഷ്യവസ്തുക്കൾ വൈകുന്നേരത്തോടെ ഇടപ്പാടിയിലെ യജ്ഞശാലയ്ക്ക് സമീപമുള്ള കലവറയിൽ എത്തിച്ചു.

06/01/2018

#ശ്രീ_നാരായണ_ദിവ്യ_പ്രബോധനവും_ധ്യാനവും

15/12/2017
07/12/2017

ജാതിയുടെയും മതത്തിന്‍റെയും നിറത്തിന്‍റെയും ഭാഷയുടെയും ദേശീയതയുടെയും രാഷ്ട്രീയാദര്‍ശങ്ങളുടെയുമൊക്കെ പേരില്‍ മനുഷ്യരുടെ ഇടയില്‍ സ്പര്‍ദ്ധയും ശത്രുതയും അക്രമവാസനയും പകപോക്കലും എല്ലാം ദിനംപ്രതി വളര്‍ന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് മാനവ സമുദായത്തിന്‍റെ ഐക്യം കാംക്ഷിക്കുന്ന ഏതൊരാളുടെ മുന്നിലും ശ്രീനാരായണ ഗുരുദേവന്‍ നിശബ്ദമായി പ്രചരിപ്പിക്കുകയും വാചാലമായി ജീവിച്ചു കാണിക്കുകയും ചെയ്ത വിശ്വത്തിലേറ്റവും മഹത്തായ ജീവിത മാതൃക തലയെടുപ്പോടെ ഉയര്‍ന്ന് നില്‍ക്കുന്നു.സമാധാനവും നീതിയും മാനവ പുരോഗതിയും കാംക്ഷിക്കുന്ന ഓരോ മനുഷ്യ ജന്മത്തിന്‍റെയും ആത്മാര്‍ത്ഥ ശ്രമത്തിലൂടെ സ്വയം തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അസന്നിഗ്ധമായ ഒരു വലിയ യാഥാര്‍ത്ഥ്യം ഉണ്ട്.അതാണ് ''ഗുരുദേവ ദര്‍ശനം''.

ഭഗവാന്‍റെ മഹാസമാധി പ്രതിഷ്ഠാ കനക ജൂബിലി ആഘോഷം വെറുമൊരു ആഘോഷമല്ല,മറിച്ച് വിശ്വഗുരു ദര്‍ശനം മാലോകരിലെത്തിച്ച് അതിന്‍റെ ദിവ്യത്വം ജനഹൃദയങ്ങളില്‍ സ്വാംശീകരിക്കപ്പെടണം..പരമമായ ആ ലക്ഷ്യപ്രാപ്തിക്കായിട്ടാണ് ആദ്യപടിയായി ശ്രീനാരായണ ധര്‍മ്മസംഘവും എസ്.എന്‍.ഡി.പി യോഗവും സംയുക്തമായി ശിവഗിരി മഹാസമാധിയില്‍ നിന്നും ദീപനാളവുമായി ആരംഭിച്ച് ഗുരുദര്‍ശന പ്രഭ കേരളം മുഴുവന്‍ ചൊരിഞ്ഞ് തിരികെ ശിവഗിരിയില്‍ തന്നെ സമാപിക്കുന്ന ''ദിവ്യജ്യോതി പ്രയാണം.''2017 ഡിസംബര്‍ 12 ന് ആരംഭിച്ച് ഡിസംബര്‍ 19 ന് യാത്ര സമാപിക്കും.

ഗുരുനിയോഗത്താല്‍ ആ ചരിത്ര കര്‍മ്മം എന്നില്‍ അര്‍പ്പിതമായതില്‍ ഞാന്‍ അങ്ങേയറ്റം ധന്യനാണ്.എസ്.എന്‍.ഡി.പി യോഗം വൈസ്പ്രസിഡന്‍റ് എന്ന നിലയില്‍ ആ മഹത്ത് കര്‍മ്മം ഏറ്റെടുക്കപ്പെടേണ്ടത് വര്‍ത്തമാന കാലഘട്ടത്തിന്‍റെ അനിവാര്യത കൂടിയാണ് എന്ന് തിരിച്ചറിയുന്നു.ലോകത്തെ ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ മുഴുവന്‍ ഏക മനസ്സോടെ ഈ പുണ്യ പ്രയാണത്തെ അനുഗ്രഹിച്ച് ആശിര്‍വദിക്കുമ്പോള്‍ ദിവ്യജ്യോതി പ്രയാണം ഒരു മഹാ ചരിത്രമാകും.സന്ന്യാസി ശ്രേഷ്ഠരും എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തകരും മറ്റ് ശ്രീനാരായണ പ്രസ്ഥാനങ്ങളുമെല്ലാം അനുഗമിക്കുന്ന ഈ പ്രയാണത്തില്‍ മുഴുവന്‍ ശ്രീനാരായണീയരുടെയും ആത്മാര്‍ത്ഥ സഹകരണവും അനുഗ്രഹവും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

30/11/2017

🌹സന്ധ്യാവന്ദനം🌹

🌹നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ!
നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ!🌹

🙏🙏🙏🙏🙏🙏🙏

➡ഗുരുധർമഃ പ്രചാരണാർത്വo ഗുരുവൈഖരി ഫേസ്ബുക് പേജ് ലൈക് ഗുരുവൈഖരി

Address

Idukki

Telephone

8281237542

Website

Alerts

Be the first to know and let us send you an email when SNDP Paloorkavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share