17/01/2013
എ ബി സി ഡി മെഗാ സ്റ്റാര്‍ മമ്മൂട്ടി നായകനായ ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേയ്ക്ക് കടന്നു വന്ന സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ രണ്ടാമത്തെ ചിത്രം എ ബി സി ഡി യുടെ പൂജ
എറണാകുളം ഐ എം എ ഹാളില്‍ വെച്ച് ഇന്ന് നടന്നു. രണ്ടു അമേരികന്‍ മലയാളി യുവാക്കളുടെ കഥ പറയുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് യുവ നടന്‍ ദുല്‍ക്കര്‍ സല്‍മാനും ജേക്കബ് ഗ്രിഗറിയുമാണ്.. നായികായി എത്തുന്നത് പുതുമുഖം അപര്‍ണ ഗോപിനാഥാണ് ടോവിനോ തോമസ് എന്ന പുതിയ തരാതെയും ചിത്രത്തിലൂടെ അവതരിപ്പിക്കുന്നുണ്ട്. സമീന്‍ ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ കഥ , സംഭാഷണം എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത് നവാഗതരായ സൂരജ് - നീരജ് എന്നിവരാണ്. മാര്‍ട്ടിന്‍ പ്രക്കാടിന്റെതാണ് തിരക്കഥ. ഗോപി സുന്ദര്‍ ഈണമിട്ട ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് സന്തോഷ് വര്‍മയാണ്. ദുല്‍ക്കര്‍ ആദ്യമായി ഗായനാകുന്ന ചിത്രം എന്ന പ്രത്യേകതയും എ ബി സി ഡിയ്ക്കുണ്ട്. എഡിറ്റിംഗ് ഡോണ്‍ മാക്സ് , കല സംവിധാനം അജയ് മങ്ങാട്
LIKE | SUPPORT| Cine Bites Media|SUPPORT