02/05/2016
" ഞായറാഴ്ച"
ഇന്നലെയായിരുന്നു യഥാർത്ഥത്തിൽ ഞായറാഴ്ച !! സുബഹിക്ക് മറ്റേതു ദിവസo ഇല്ലെങ്കിലും ഞായറാഴ്ച ഞങ്ങൾ എല്ലാവരും എത്തുമായിരുന്നു .... നിസ്കാരത്തിൻ ശേഷം ബൈപാസിന്റ പ്രഭാത കാഴ്ച ആസ്വദിച്ച് ജോഗിങ്ങിൽ ഒഴിവു ദിനത്തിന്റെ സന്തോഷം ശരീരമാസകലം പ്രകടമാവുമായിരുന്നു.,,,കെ ആർ ബേക്കറിയിലെ ചായക്ക് ശേഷം ഫിറോസിന്റെ പറമ്പിൽ ആസാമി കൾക്ക് പോലും കഴിയാത്ത വിധത്തിൽ വെയിലു കൊണ്ട് കളിയായിരുന്നു ഉച്ച വരെ !!! കല്ല്യാണത്തിന് പോയി ബിരിയാണി കഴിച്ചതിന്റെ ക്ഷീണം അസർ ബാങ്ക് വരെ മയങ്ങി തീരത്ത് നിസ്ക്കാരത്തിന് ശേഷം പറമ്പിൽ ബാക്കി വെച്ച പണി മഗ് രിബ് വരെ എത്തിക്കുംil.. സ്വന്തം തടിക്കു പോലും ഉപകാരമില്ലാത്ത ഞായറാഴ്ചകൾ !!!
ഇന്നലെ ഒരു പെരുന്നാൾ രാവിന്റെ പ്രതീതിയായിരുന്നു.... പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് ഇന്നലെത്തെ ദിനം നൽകിയത്.,,, വീട്ടിലെ കുഴൽ കിണറിൽ നിന്നും മോട്ടോർ കുട്ടുകാരുമൊത്ത് പൊക്കിയെടുത്ത് ഒരു തുള്ളി വെള്ളമില്ല ഇതിലെന്ന് പറഞ്ഞപ്പോൾ നെഞ്ചിനകത്ത് ഒരു ഇടി മിന്നലായിരുന്നു..,,, ഒരേ സ്വരത്തിൽ കൂട്ടുകാരെല്ലാം ആശ്വസിപ്പിച്ചു!! എന്ത് വില കൊടുത്തും നമ്മുടെ ജല വിതരണ പദ്ധതി പ്രവർത്തിപ്പിക്കണമെന്ന് " ഇന്നലെത്തെ ഞായറാഴ്ച ഒരു വാശിയായിരുന്നു.,,, എല്ലാവരും കൂട്ടമായി പ്രവർത്തിച്ചു!!! സുബഹിക്ക് ശേഷം തുടങ്ങിയ പ്രവർത്തികൾക്ക് മഗ് രി ബോടെ വിജയം കണ്ടു. ". ഒരു പറ്റം വീട്ടുകാർക്ക് ഉപകാരമുള്ള ഞായറാഴ്ച സമ്മാനിച്ച നാഥനല്ലാതെ ആർക്ക് സ്തുതി പറയും.... കളിച് തീരത്ത ഒഴിവ് ദിനങ്ങളെ ശപിച്ച് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കുo ആയിരം നന്ദി!!! ഹൃദയം തുറന്ന് പറയുന്നു.... "വെള്ളത്തോളം വരില്ല ഒരു സമ്പത്തും "
കടപ്പാട്: ഹബീബ് റഹ്മാൻ കെ.വി