Lebon Cakes & Delicacies

Lebon Cakes & Delicacies Energetic and exuberant start of our journey. Sincere thanks to all our patrons for this fabulous start. Well done to our team. Watch out folks!!!!

Let us march on with more Cakes, Pizzas, Burgers and many more on the horizon.

04/05/2026
13/04/2026

ആലപ്പുഴക്കാരൻ, ഹരിപ്പാടുകാരൻ... ❤️
വയലാറിനെ പോലെ എഴുതാമോ എന്ന് ചോദിച്ചാൽ...

" മംഗളം നേരുന്നു ഞാന്‍
മനസ്വിനീ മംഗളം നേരുന്നു ഞാന്‍
അലിഞ്ഞു ചേര്‍ന്നതിന്‍ ശേഷമെന്‍ ജീവനെ
പിരിഞ്ഞുപോയ്‌ നീ എങ്കിലും ഇന്നും"

എന്നും.....

ഭാസ്കരൻ മാഷിനെ പോലെ എഴുതുമോ? എന്നായാൽ

"കരിനീലക്കണ്ണുള്ള പെണ്ണേ
നിന്റെ കവിളത്തു ഞാനൊന്നു നുള്ളീ..
അറിയാത്ത ഭാഷയിലെന്തൊ
കുളിരളകങ്ങളെന്നോടു ചൊല്ലീ
കരിനീല കണ്ണുള്ള പെണ്ണേ.." യും

ഇനി ഓ എൻ വി യേ പോലെ എന്നായാൽ.....

"ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിന്‍ചിരിയിലലിയുന്നെന്‍ ജീവരാഗം"

എന്നും.....

കൈതപ്രത്തെ പോലെ നോക്കാമോ എന്നായാൽ

"ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ "

എന്നും

ഇനി ഗിരീഷ് പുത്തഞ്ചേരിയെ പോലെ എന്നായാൽ

"മധുരമാം നൊമ്പരത്തിൻ
കഥയറിയാൻ പോകാം
മരണത്തിൽ പോലും മിന്നും
സ്മരണ തേടി പോകാം"

എന്നുമെഴുതി, മലയാളകര കണ്ട ഏതു ഗാനരചയിതാവിനും കടുത്ത മത്സരം കൊടുത്തു കൊണ്ടു ഒന്നിനൊന്നു മികച്ച ആയിരത്തിലേറെ പാട്ടുകൾ എഴുതുക...!!

പ്രൈം ടൈമിലെ വിദ്യാസാഗറിനെ അനുസ്മരിപ്പിച്ചു കൊണ്ടു സംഗീതം നൽകിയ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റ് ചാർട്ടിൽ കയറ്റുക.....! ( ബന്ധുക്കൾ ശത്രുക്കൾ )..

ജോഷിയെ പോലെ മാസ്സ് മസാല പടവും ( നായാട്ട് ) അടൂരിനെ പോലെ സ്ലോ പേയ്സ് പടവും ( മാളിക പണിയുന്നവർ ) സംവിധാനം ചെയ്യുക....!

നസീർ, മധു, ജയൻ, മോഹൻലാൽ തുടങ്ങി ജയറാം വരെയുള്ളവരെ വച്ചു ഇരുപതിലേറെ ചിത്രങ്ങൾ നിർമിക്കുക....!

1967 മുതൽ 2015 വരെയുള്ള കാലയളവ് കൊണ്ടു 85 ലേറെ ചിത്രങ്ങൾക്ക് തിരക്കഥയെഴുതുക...!

ഇതിനിടയിൽ കിട്ടുന്ന ഗാപ് പോലെ 46 ഓളം ഡോക്യൂമെന്ററികൾ ചെയ്യുക....!

അതും പോരാഞ്ഞു " നിങ്ങളുടെ കൂടെ ഇനി പാട്ട് ചെയ്യുന്നില്ല എന്ന് പറഞ്ഞ ദേവരാജൻ മാഷിന്റെ മുഖത്തു നോക്കി " എനിക്ക് പാട്ട് ചെയ്യുവാൻ നിങ്ങളുടെ ഹാർമണിസ്റ്റ് തന്നെ ധാരാളം " എന്നും പറഞ്ഞു വെല്ലു വിളിച്ചു കൊണ്ടു ദേവരാജൻ മാഷിന്റെ ഹാർമണിസ്റ്റിന്റെ കൂടെ പാട്ടുകളുടെ പൂക്കാലം സൃഷ്ടിക്കുക... ( എം കേ അർജുനൻ മാഷ് ).....

തനിക്ക് നൽകിയ കാൾ ഷീറ്റ് തെറ്റിച്ചു കൊണ്ടു പ്രേം നസീർ മറ്റൊരാൾക്ക് പടം ചെയ്യുവാൻ ഡേറ്റ് നൽകിയപ്പോൾ " മിസ്റ്റർ നസീർ നിങ്ങളെന്ന ചതിച്ചു നിങ്ങളിൽ നിന്നും ഇത്തരം പ്രവർത്തി ഞാൻ പ്രതീക്ഷിച്ചില്ല.. ഇനി നമ്മൾ ഒരുമിച്ചു പടം ചെയ്യില്ല " എന്നു അറുത്തു മുറിച്ചു പറയുക...!

കേരളം സ്ത്രീ പക്ഷ സിനിമകൾ എന്ന് കേട്ടു തുടങ്ങുന്നതിനും മുൻപ് 1977 ഇൽ മോഹിനിയാട്ടം എന്ന പേരിൽ സ്ത്രീ പക്ഷ സിനിമ ചെയ്യുക.....

ഇന്ത്യ ഡ്രഗ്സിനെ കുറിച്ച് ചർച്ച ചെയ്യുന്ന ഇന്നിനും 50 വർഷം മുൻപേ 1975 ഇൽ തിരുവോണം എന്ന പേരിൽ ഡ്രഗ് അടിക്ട് ആയ നായകന്റെ കഥ പറയുന്ന സിനിമ ചെയ്യുക....!

ശ്രീകുമാരൻ തമ്പി സാർ....

അയാളുടെ ചരിത്രം മലയാള സിനിമയുടെ കൂടെ ചരിത്രമാണ്........!!

എന്തൊരു മനുഷ്യനാണ്...!!

പ്രതിഭയുടെ നിറകുടം പോലൊരാൾ.... ❤️..

മലയാളത്തിന്റെ പുണ്യം.....🙏🏻
©

🌴ഈ പേജ് ആലപ്പുഴകാർക്ക് വേണ്ടി മാത്രം ഉള്ളതല്ല ആലപ്പുഴയെ സ്നേഹിക്കുന്ന എല്ലാവർക്കും വേണ്ടി ഉള്ളതാണ്... Explore Alappuzha

07/04/2026
04/04/2026

സത്യസന്ധനായി ജീവിച്ച ഒരു ഉദ്യോഗസ്ഥന് നമ്മുടെ നാട്ടിൽ എന്ത് സംഭവിക്കും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അദ്ദേഹത്തിന്റെ ജീവിതം. ഐഐടി ഖരഗ്‌പൂരിലെ പഠനത്തിനും ടിഐഎഫ്‌ആറിൽ നിന്നുള്ള പിഎച്ച്ഡിക്കും ശേഷം സിവിൽ സർവീസിലേക്ക് വന്ന അദ്ദേഹം ശരിക്കും ഒരു ജീനിയസ് ആയിരുന്നു 🎓. പക്ഷേ, അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുത്തതോടെ അദ്ദേഹത്തിന്റെ സമാധാനം പോയി.

2012-ൽ നടന്ന ആ ലാൻഡ് ഡീൽ വലിയ വാർത്തയായിരുന്നു. റോബർട്ട് വാദ്രയുടെ കമ്പനി വെറും 7.5 കോടിക്ക് വാങ്ങിയ സ്ഥലം ദിവസങ്ങൾക്കുള്ളിൽ 58 കോടിക്ക് ഡിഎൽഎഫിന് മറിച്ചുവിറ്റത് അദ്ദേഹം പിടികൂടി. ഒരു വികസനവും നടക്കാത്ത ഭൂമിക്ക് എങ്ങനെ ഇത്രയും ലാഭമുണ്ടായി എന്ന് അദ്ദേഹം ചോദ്യം ചെയ്യുകയും ആ ഇടപാട് റദ്ദാക്കുകയും ചെയ്തു 🛑. അതിന്റെ ഫലം എന്തായിരുന്നു എന്ന് അറിയാമല്ലോ? വെറും 10 ദിവസത്തിനുള്ളിൽ അദ്ദേഹത്തിന് സ്ഥലംമാറ്റ ഉത്തരവ് കിട്ടി.

അവിടെ തുടങ്ങിയതാണ് അദ്ദേഹത്തിന്റെ കഷ്ടകാലം. തന്റെ 34 വർഷത്തെ സർവീസിനിടയിൽ 57 തവണയാണ് അദ്ദേഹത്തിന് സ്ഥലംമാറ്റം ലഭിച്ചത്. അതായത് ശരാശരി ആറുമാസം കൂടുമ്പോൾ അദ്ദേഹം പെട്ടി മടക്കേണ്ടി വന്നു 🧳. ഓരോ തവണ അഴിമതി പിടിക്കുമ്പോഴും അദ്ദേഹത്തെ ഒന്നിനും കൊള്ളാത്ത ഡിപ്പാർട്ട്‌മെന്റുകളിലേക്ക് സർക്കാർ നാടുകടത്തി. ആർക്കൈവ്‌സ് എന്നും സ്റ്റേഷനറി എന്നുമൊക്കെ പറഞ്ഞ് ആരും ശ്രദ്ധിക്കാത്ത മൂലകളിലേക്ക് അദ്ദേഹത്തെ ഒതുക്കി.

കൂടെ പഠിച്ചവരൊക്കെ ഡൽഹിയിൽ വലിയ സെക്രട്ടറിമാരായി മാറിയപ്പോൾ, ഖേംക പഴയ ഫയലുകൾ പൊടിതട്ടുന്ന പണിയിലായിരുന്നു. ഒരിക്കൽ അദ്ദേഹം എക്‌സിൽ കുറിച്ചത് വലിയ വേദനയോടെയാണ്, "സത്യസന്ധതയ്ക്ക് കിട്ടുന്ന പ്രതിഫലം അപമാനമാണ്" എന്ന് 💔. 2025 ഏപ്രിലിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായി അദ്ദേഹം വിരമിച്ചു. പക്ഷേ അർഹതയുണ്ടായിട്ടും അദ്ദേഹത്തിന് ചീഫ് സെക്രട്ടറി പദവി നൽകിയില്ല. ഒരു മെഡലോ അംഗീകാരമോ ഒന്നും ആരും നൽകിയതുമില്ല. ജോലി കൃത്യമായി ചെയ്തതിന് 57 ശിക്ഷകൾ വാങ്ങി അദ്ദേഹം പടിയിറങ്ങി. ഇതൊക്കെ കേൾക്കുമ്പോൾ ശരിക്കും സങ്കടം തോന്നും, അല്ലേ? 😔

Address

Cherthala
688524

Alerts

Be the first to know and let us send you an email when Lebon Cakes & Delicacies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share